രാമക്ഷേത്രത്തിന്‍റെ പേരിൽ തട്ടിപ്പ്; ആരും വഞ്ചിതരാവരുതെന്ന് മുന്നറിയിപ്പ്

യോധ്യ: രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​തി​ഷ്ഠാ​ച്ച​ട​ങ്ങി​നു ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ സം​ഭാ​വ​ന​യു​ടെ പേ​രി​ൽ പ​ണം ത​ട്ടു​ന്ന സം​ഘം രം​​ഗ​ത്ത്. ശ്രീ ​റാം ജ​ന്മ​ഭൂ​മി തീ​ർ​ഥ ക്ഷേ​ത്ര അ​യോ​ധ്യ ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്ന പേ​രി​ൽ വ്യാ​ജ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജ് നി​ർ​മി​ച്ചാ​ണു ത​ട്ടി​പ്പ്. ക്യൂ ​ആ​ർ കോ​ഡ് സ​ജ്ജീ​ക​രി​ച്ച പേ​ജി​ൽ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നു സം​ഭാ​വ​ന ന​ൽ​കാ​ൻ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

ആ​രും ഈ ​ത​ട്ടി​പ്പി​ൽ വീ​ഴ​രു​തെ​ന്നു വി​എ​ച്ച്പി അ​റി​യി​ച്ചു. വി​ഷ​യം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും ഡ​ൽ​ഹി​യി​ലെ​യും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​യും പൊ​ലീ​സ് മേ​ധാ​വി​ക​ളു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും വി​എ​ച്ച്പി. അ​യോ​ധ്യ​യി​ൽ നി​ന്നു​ള്ള ഒ​രു വി​എ​ച്ച്പി അം​​ഗം ത​ട്ടി​പ്പു​കാ​ര​നോ​ടു സം​സാ​രി​ച്ച​പ്പോ​ൾ " ക​ഴി​യു​ന്ന സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ക. പേ​രും വി​ലാ​സ​വും ഡ​യ​റി​യി​ൽ എ​ഴു​തും,. ക്ഷേ​ത്രം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ നി​ങ്ങ​ളെ എ​ല്ലാ​വ​രെ​യും അ​യോ​ധ്യ​യി​ലേ​ക്ക് ക്ഷ​ണി​ക്കും''​എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ർ​ഥ ക്ഷേ​ത്ര ട്ര​സ്റ്റ് ആ​രെ​യും ഫ​ണ്ട് പി​രി​ക്കാ​ൻ അ​ധി​കാ​ര​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും വി​എ​ച്ച്പി അ​റി​യി​ച്ചു.

Share this story