ഉച്ചഭക്ഷണം പാകം ചെയ്യാന്‍ വിറകിന് പകരം കത്തിച്ചത് സ്‌കൂൾ ബെഞ്ചുകൾ; അന്വേഷണത്തിന് ഉത്തരവ്

ബീഹാർ: പട്‌നയിലെ ഒരു സ്‌കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി വിറകിനു പകരം സ്കൂളിലെ ബെഞ്ചുകൾ ഉപയോഗിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് അന്വേഷണം

പടനയിലെ ബിഹ്ത മിഡിൽ സ്കൂളിലെ ദൃശ്യങ്ങളാണ് വൈറലായത്. സ്കൂൾ ബെഞ്ചുകൾ മുറിച്ച് അടുപ്പിൽ വയ്ക്കുന്ന പാചകക്കാരിയുടെ ദൃശ്യങ്ങളാണ് വൈറലായത്. ഭക്ഷണം പാകം ചെയ്യാൻ വിറക് ഇല്ലാത്തതിനാലാണ് ഇത്തമൊരു പ്രവർത്തി ചെയ്തതെന്നും വിറകില്ലാത്തതിനാൽ ബെഞ്ച് കത്തിക്കാന്‍ അധ്യാപികയാണ് നിർദ്ദേശിച്ചതെന്നും പാചകക്കാരി വിശദമാക്കുന്നത്. എന്നാൽ, പാചകക്കാർ തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നാണ് അധ്യാപികയായ സവിത കുമാരി ആരോപണം നിഷേധിച്ചു.

ബെഞ്ച് കത്തിക്കാനായി യഥാർത്ഥത്തിൽ നിർദ്ദേശിച്ച പ്രിന്‍സിപ്പൽ പ്രവീൺ കുമാർ രഞ്ജനെ രക്ഷിക്കാനാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും അധ്യാപിക അവകാശപ്പെട്ടു. ഈ ആരോപണം തള്ളിയ പ്രിൻസിപ്പൽ സംഭവിച്ചത് മാനുഷികമായ തെറ്റാണെന്നും വളരെ തണുപ്പുള്ള ദിവസമായതിനാൽ പാചകക്കാർക്ക് വിഭ്യാസമില്ലാത്തതിനാലാണ് ഇത്തരമൊരു പ്രവർത്തി ചെയ്തതിന് പിന്നിലെന്നുമാണ് മാധ്യമങ്ങളോട് വിശദമാക്കിയത്. എന്തായാലും സംഭവം വിവാദമായതിന് പിന്നാലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

Share this story