മോദിയുടെ റോഡ് ഷോയിൽ സ്‌കൂൾ കുട്ടികൾ; ഹെഡ് മാസ്റ്റർക്കും അധ്യാപകർക്കുമെതിരെ നടപടി

നരേന്ദ്രമോദി കോയമ്പത്തൂരിൽ നടത്തിയ റോഡ് ഷോയിൽ സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തിൽ നടപടിക്ക് നിർദേശം. സ്‌കൂൾ ഹെഡ് മാസ്റ്ററിനെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. കുട്ടികൾക്കൊപ്പം പോയ അധ്യാപകർക്കെതിരെയും നടപടി വേണം. 24 മണക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാൻ ഡിഇഒ നിർദേശിച്ചു

റോഡ് ഷോ ആരംഭിച്ച സായിബാബ കോളനി ജംഗ്ഷനിൽ സ്‌കൂൾ യൂണിഫോം ധരിച്ചും ഹനുമാനായി വേഷമിട്ടും അമ്പതോളം വിദ്യാർഥികളാണ് അധ്യാപകർക്കൊപ്പം എത്തിയത്. ശ്രീ സായിബാബ വിദ്യാലയ അധികൃതർ ആവശ്യപ്പെട്ടതിനാലാണ് റോഡ് ഷോയിൽ പങ്കെടുത്തതെന്നാണ് വിദ്യാർഥികൾ പ്രതികരിച്ചത്.

കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന ചട്ടം ലംഘിക്കപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഹെഡ് മാസ്റ്റർക്കും കുട്ടികൾക്കൊപ്പം പോയ ജീവനക്കാർക്കുമെതിരെ കർശന നടപടിക്കാണ് നിർദേശം നൽകിയത്.
 

Share this story