ക്ഷേത്ര ദർശനം തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ; റോഡിൽ കുത്തിയിരുന്ന് രാഹുൽ ഗാന്ധി

rahul

അസമിൽ ബട്ടദ്രവ സത്രത്തിൽ പ്രവേശിപ്പിക്കാതെ തടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധി. തിങ്കളാഴ്ട രാവിലെയാണ് രാഹുൽ ഗാന്ധി ക്ഷേത്രത്തിലേക്ക് എത്തിയത്. എന്നാൽ രാഹുൽ അടക്കമുള്ള കോൺഗ്രസ് നേതാക്കളെ സുക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമാണ് ബട്ടദ്രവ സത്രം. 

പ്രവേശനം നിഷേധിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. കോൺഗ്രസ് പ്രവർത്തകരും റോഡിൽ കുത്തിയിരുന്നു. എന്നാൽ അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായ ശേഷം വൈകിട്ട് മൂന്നിന് രാഹുൽ ഗാന്ധിക്ക് ബട്ടദ്രവ സത്രത്തിൽ പ്രവേശിക്കാമെന്നാണ് ക്ഷേത്രം അധികൃതർ വ്യക്തമാക്കിയിത്. എന്നാൽ എല്ലാവരും പോകുന്നുണ്ടെന്നും രാഹുലിനെ മാത്രം എന്തിന് തടയുന്നു എന്നുമാണ് കോൺഗ്രസ് ചോദിക്കുന്നത്.
 

Share this story