സ്വാഭിമാനമാണ് വലുത്; ഗുജറാത്തിൽ ബിജെപി എംഎൽഎ കേതൻ ഇനാംദാർ രാജിവെച്ചു

ketan

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവെച്ചു. കേതൻ ഇനാംദാറാണ് സ്പീക്കർക്ക് രാജിക്കത്ത് നൽകിയത്. വഡോദരയിലെ സാവ്‌ളി മണ്ഡലത്തിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ എംഎൽഎയായ നേതാവാണ് ഇനാംദാർ

സ്വാഭിമാനത്തേക്കാൾ വലുതല്ല മറ്റൊന്നും എന്ന ഉൾവിളിയെ തുടർന്നാണ് രാജിയെന്ന് കേതൻ പറഞ്ഞു. തന്റെ രാജി സമ്മർദ തന്ത്രമല്ലെന്നും വഡോദര ലോക്‌സഭാ സീറ്റിൽ ബിജെപി സ്ഥാനാർഥിയുടെ വിജയത്തിനായി പ്രഖ്യാപിക്കുമെന്നും കേതൻ പറഞ്ഞു

2020 ലും കേതൻ രാജി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അന്ന് സ്പീക്കർ രാജി സ്വീകരിച്ചിരുന്നില്ല. മെയ് ഏഴിന് ഒറ്റഘട്ടമായാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
 

Share this story