മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുരേഷ് കൽമാഡി അന്തരിച്ചു

suresh kalmadi

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു. 81 വയസായിരുന്നു. ദീർഘനാളായി അസുഖബാധിതനായിരുന്നു. പൂനെയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നവി പേട്ടിൽ ഇന്ന് വൈകുന്നേരം 3.30ന് സംസ്‌കാരം നടക്കും. 

ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചു. എന്നാൽ 2010ലെ കോമൺവെൽത്ത് ഗെയിംസ് അഴിമതി കേസ് രാഷ്ട്രീയ ജീവിതത്തിൽ തിരിച്ചടി നൽകി. 2011ൽ അറസ്റ്റിലായി. ആരോപണങ്ങളെ തുടർന്ന് കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

1995-96 കാലത്ത് നരസിംഹ റാവു മന്ത്രിസഭയിൽ കേന്ദ്ര റെയിൽവേ സഹമന്ത്രിയായിരുന്നു. ഏഷ്യൻ അത്‌ലറ്റിക് അസോസിയേഷൻ, അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെയും പ്രസിഡന്റായിരുന്നു.
 

Tags

Share this story