കടുത്ത ആശങ്ക: രാജ്യത്ത് വീണ്ടും കൊവിഡ് പ്രതിദിന കേസുകളുടെ എണ്ണം പതിനായിരം കടന്നു

covid

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം പതിനായിരം കടന്നു. 24 മണിക്കൂറിനിടെ 10,158 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാൾ 30 ശതമാനം കൂടുതൽ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 230 ദിവസത്തിനിടെ ഏറ്റവും ഉയർന്ന രോഗനിരക്ക് കൂടിയാണിത്

ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 44,998 ആയി. രാജ്യത്ത് ഇതിനോടകം 4,42,10,127 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5.31 ലക്ഷം പേർ കൊവിഡ് ബാധിച്ച് മരിച്ചു. അടുത്ത 10, 12 ദിവസങ്ങളിൽ കൊവിഡ് കേസുകളിൽ വൻ വർധനവുണ്ടാകുമെന്നും ഇതിന് ശേഷം വ്യാപനത്തിൽ കുറവുണ്ടാകുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
 

Share this story