രാജസ്ഥാനിൽ ബിജെപിക്ക് തിരിച്ചടി; പാർട്ടി എംപി രാഹുൽ കസ്വാൻ കോൺഗ്രസിൽ ചേർന്നു

kaswan

രാജസ്ഥാനിൽ ബിജെപിക്ക് തിരിച്ചടി. ബിജെപി എംപി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ചുരുവിൽ നിന്നുള്ള ലോക്‌സഭ എംപി രാഹുൽ കസ്വാനാണ് ബിജെപി വിട്ടത്. കഴിഞ്ഞ പത്ത് വർഷമായി ചാരു മണ്ഡലത്തിലെ ബിജെപി എംപിയാണ് രാഹുൽ കസ്വാൻ.

ഇത്തവണ കസ്വാന് ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിൽ ചേർന്നത്. 2004, 2009 വർഷങ്ങളിൽ രാഹുലിന്റെ പിതാവ് റാം സിംഗ് കസ്വാനായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. 2014 ലും 2019 ലും മകൻ രാഹുൽ കസ്വാൻ എംപിയായി. 

രാഷ്ട്രീയ കാരണങ്ങളാൽ ഞാൻ ഈ നിമിഷം ബിജെപിയിൽ നിന്നും പാർലമെന്റ് അംഗത്വത്തിൽ നിന്നു രാജിവെക്കുകയാണെന്ന് രാഹുൽ പറഞ്ഞു. പത്തുവർഷം ചുരു മണ്ഡലത്തെ സേവിക്കാൻ അവസരം നൽകിയതിന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരോട് നന്ദിയുണ്ടെന്നും കസ്വാൻ പറഞ്ഞു.
 

Share this story