കേന്ദ്രത്തിന് തിരിച്ചടി: ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം, റദ്ദാക്കി സുപ്രിം കോടതി

supreme court

ഇലക്ടറൽ ബോണ്ടിൽ വിവരങ്ങൾ നൽകാത്തത് ഭരണഘടനാ ലംഘനമെന്ന് സുപ്രിം കോടതി. ഇലക്ടറൽ ബോണ്ട് സുപ്രീം കോടതി അസാധുവാക്കി. പാർട്ടികൾക്ക് കിട്ടുന്ന സംഭാവന എത്രയെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. കള്ളപ്പണം ഒഴിവാക്കാനുള്ള വഴിയല്ല ഇലക്ടറൽ ബോണ്ട്. കള്ളപ്പണം തടയാനെന്ന പേരിൽ വിവരങ്ങൾ രഹസ്യമാക്കി വെക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. വിവരങ്ങൾ മറച്ചുവെക്കുന്നത് വിവരാവകാശ നിയമത്തിന് എതിരാണെന്നും കോടതി പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾക്കുള്ള സാമ്പത്തിക സഹായം ക്രമവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് നയിക്കും. രാഷ്ട്രീയ പാർട്ടികൾക്കുള്ള സാമ്പത്തിക സഹായവും സംഭാവനയും ഒരുപോലെ ദോഷകരമാണെന്നും കോടതി പറഞ്ഞു

സ്വകാര്യത കാരണമാക്കി ചില ഇടപാടുകൾക്ക് സംരക്ഷണം നൽകുന്നത് അനുവദിക്കാൻ കഴിയില്ല. വിവരങ്ങളുടെ രഹസ്യാത്മകത രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾക്കും ബാധകമാണ്. കോർപറേറ്റുകൾ രാഷ്ട്രീയ പാർട്ടികൾക്ക് അനിയന്ത്രിതമായി സംഭവാന ചെയ്യാൻ സാധിക്കുന്ന കമ്പനി ആക്ട് ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. 


 

Share this story