മഹാരാഷ്ട്രയിൽ കോൺഗ്രസിന് തിരിച്ചടി; മുൻ മന്ത്രി ബാബാ സിദ്ധിഖ് പാർട്ടി അംഗത്വം രാജിവെച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പേ മഹാരാഷ്ട്രയിൽ കോൺഗ്രസിന് തിരിച്ചടി. മുൻ മന്ത്രി ബാബ സിദ്ധിഖ് പാർട്ടി അംഗത്വം രാജിവെച്ചു. 48 വർഷത്തെ കോൺഗ്രസുമായുള്ള ബന്ധമാണ് അവസാനിപ്പിക്കുന്നതെന്ന് ബാബ സിദ്ധിഖ് പറഞ്ഞു. യാത്ര അതിമനോഹരമായിരുന്നു. എന്നാൽ ചില കാര്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു

കൗമാരത്തിൽ തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. 48 വർഷം നീണ്ടുനിന്ന അവിസ്മരണീയ യാത്രയാണിത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഇന്ന് ഞാൻ രാജിവെക്കുന്നു. പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്, പക്ഷേ അവർ പറയുന്നതുപോലെ ചില കാര്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലത്.

നിലവിൽ മുംബൈ റീജിയണൽ കോൺഗ്രസ് കമ്മിറ്റിയുടെയും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പാർലമെന്ററി ബോർഡിന്റെയും ചെയർപേഴ്സണും സീനിയർ വൈസ് പ്രസിഡന്റുമാണ് ബാബ സിദ്ദിഖ്. 1999, 2004, 2009 വർഷങ്ങളിൽ തുടർച്ചയായി മൂന്ന് തവണ എംഎൽഎ ആയിരുന്ന സിദ്ദിഖ്, 2004ൽ സംസ്ഥാന മന്ത്രിയായി

Share this story