യുപിയിലും ഇന്ത്യ സഖ്യത്തിന് തിരിച്ചടി; രാഷ്ട്രീയ ലോക് ദൾ എൻഡിഎയിൽ ചേരാനൊരുങ്ങുന്നു

rld

ബിഹാറിന് പിന്നാലെ ഉത്തർപ്രദേശിലും ഇന്ത്യ സഖ്യത്തിന് തിരിച്ചടി. സമാജ് വാദി പാർട്ടി സഖ്യമുപേക്ഷിച്ച് ജയന്ത് ചൗധരിയുടെ ആർ എൽ ഡി ബിജെപിയുമായി ചേരാനൊരുങ്ങുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ധാരണയായതിനെ തുടർന്നാണ് എൻഡിഎ സഖ്യകക്ഷിയാകാൻ ആർ എൽ ഡി ഒരുങ്ങുന്നത്. 

യുപിയിൽ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റും പുറമെ രാജ്യസഭാ സീറ്റും നൽകാമെന്ന ബിജെപിയുടെ വാഗ്ദാനത്തോട് ജയന്ത് ചൗധരി സമ്മതം മൂളിയതായാണ് റിപ്പോർട്ട്. ബിഹാറിൽ ജെഡിയുവിനെ എൻഡിഎയിൽ എത്തിച്ചതിന് പിന്നാലെയാണ് യുപിയിൽ രാഷ്ട്രീയ ലോക്ദളിനെയും ബിജെപി ലക്ഷ്യമിട്ടത്. 

ജെഡിയുവിന് പുറമെ ആർ എൽ ഡി കൂടി പോകുന്നതോടെ ഇന്ത്യ സഖ്യം കൂടുതൽ ദുർബലമാകും. കഴിഞ്ഞ തവണ യുപിയിൽ നിന്ന് 62 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. അയോധ്യ രാമക്ഷേത്രം തുറന്നു കൊടുത്തതോടെ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി
 

Share this story