എൻഡിഎക്ക് തിരിച്ചടി: തമിഴ്‌നാട്ടിൽ വിജയകാന്തിന്റെ പാർട്ടി ഡിഎംകെ സഖ്യത്തിൽ ചേർന്നു
തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ. വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ എംകെ സ്റ്റാലിൻ നയിക്കുന്ന ഡിഎംകെ സഖ്യത്തിൽ ചേർന്നു. ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് ഡിഎംകെ ആസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി
ഏതാനും ദിവസങ്ങളായി ഇതുസംബന്ധിച്ച ചർച്ചകൾ നടന്നിരുന്നു. ഡിഎംഡികെ വലിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്നും അതെല്ലാം അംഗീകരിക്കുന്നതിൽ പ്രയാസമുണ്ടെന്നും ഡിഎംകെ വൃത്തങ്ങൾ അറിയിച്ചിരുന്നു. ഡിഎംഡികെ മുന്നണി വിട്ടുപോകില്ലെന്ന പ്രതീക്ഷയിലായിരുന്നു എൻഡിഎ
എന്നാൽ മിന്നൽ വേഗത്തിൽ കാര്യങ്ങൾ മാറി മറിയുകയായിരുന്നു. ഡിഎംകെയ്ക്ക് ഒപ്പം ചേരുന്നത് പ്രവർത്തകരുടെ ആഗ്രഹപ്രകാരമാണെന്ന് പ്രേമലത വിജയകാന്ത് അറിയിച്ചു. 200ലധികം സീറ്റ് ഡിഎംകെ സഖ്യം നേടു.ം 2016ൽ വിജയകാന്ത് ആഗ്രഹിച്ച മുന്നണി ഇപ്പോൾ യാഥാർഥ്യമായെന്നും അവർ പ്രതികരിച്ചു
