വീണയ്ക്ക് തിരിച്ചടി; എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരെ എക്‌സാലോജിക് നൽകിയ ഹർജി തള്ളി

veena exalogic

മാസപ്പടി വിവാദത്തിൽ കമ്പനിക്കെതിരായ എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. എസ് എഫ് ഐ ഒ അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി

അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കർണാടക ഹൈക്കോടതിയുടെ വിധി. ആർഒസി അന്വേഷണം പുരോഗമിക്കുന്നതിനിടെ മറ്റൊരു വകുപ്പ് ചുമത്തി സമാന്തര അന്വേഷണം നടത്തുന്നതിനെയാണ് എക്‌സാലോജിക് ചോദ്യം ച്യെതത്.

എന്നാൽ സിഎംആർഎല്ലിൽ നിന്ന് 1.72 കോടി രൂപ എക്‌സാലോജിക് കൈപ്പറ്റിയതിന് തെളിവുണ്ടെന്നും ഗുരുതര കുറ്റമാണെന്നും വിപുലമായ അധികാരമുള്ള അന്വേഷണ ഏജൻസി തന്നെ അന്വേഷിക്കേണ്ടതുണ്ട് എന്നുമായിരുന്നു എസ് എഫ് ഐ ഒയുടെ വാദം.
 

Share this story