ബംഗളൂരു ഹോസ്‌കോട്ടയിൽ വാഹനാപകടത്തിൽ ഏഴ് പേർ മരിച്ചു
Feb 13, 2026, 11:08 IST
ബംഗളൂരു ഹോസ്‌കോട്ടയിൽ വാഹനാപകടത്തിൽ ഏഴ് പേർ മരിച്ചു. നിയന്ത്രണം വിട്ട കാർ ബൈക്കിലും ചരക്കുലോറിയിലും ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിർ ആറ് പേർ കാർ യാത്രികരും ഒരാൾ ബൈക്ക് യാത്രികനുമാണ്
ഹോസ്‌കോട്ട്-ദാബാസ്‌പേട്ട് ദേശീയപാതയിലാണ് അപകടം. ബംഗളൂരു കൊത്തന്നൂർ സ്വദേശികൾക്കാണ് ജീവൻ നഷ്ടമായത്. അമിത വേഗമാണ് അപകടത്തിന് ഇടയാക്കിയത്.
കാർ അമിത വേഗതയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു
