ഛത്തിസ്ഗഢിൽ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; മരിച്ചവരിൽ രണ്ട് സ്ത്രീകളും

maoist

ഛത്തിസ്ഗഢിൽ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. രണ്ട് സ്ത്രീകളടക്കമാണ് കൊല്ലപ്പെട്ടത്. നാരായൺപൂർ-കങ്കെർ ജില്ലകളുടെ അതിർത്തി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഛത്തിസ്ഗഢിലെ മാവോയിസ്റ്റ് സ്വാധീനമേഖലയായ ബസ്തറിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണിത്

ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നും സുരക്ഷാ ഭടൻമാർ സുരക്ഷിതരാണെന്നും പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് വലിയ ആയുധശേഖരവും കണ്ടെത്തിയിട്ടുണ്ട്. 

ഡിസിട്രിക്ട് റിസർവ് ഗാർഡിന്റെയും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെയും സംയുക്ത സംഘമാണ് മാവോയിസ്റ്റുകളെ നേരിട്ടത്. ബസ്തർ മേഖലയിൽ മാത്രം ഈ വർഷം 88 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.
 

Share this story