യുപിയിലെ കനത്ത തിരിച്ചടി; യോഗി ആദിത്യനാഥിനെ ഡൽഹിക്ക് വിളിപ്പിച്ച് ബിജെപി നേതൃത്വം

yogi

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബിജെപി നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു. വൈകുന്നേരം 5 മണിക്ക് എത്താനാണ് നിർദേശം. ഉത്തർപ്രദേശിൽ ബിജെപി കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് യോഗിയെ വിളിപ്പിച്ചത്. 

അയോധ്യ രാമക്ഷേത്രമായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുഖ്യ പ്രചാരണായുധം. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പ്രാണപ്രതിഷ്ഠ നടത്തിയത്. 

എന്നാൽ അയോധ്യ രാമക്ഷേത്രം ഉൾപ്പെട്ട ഫൈസാബാദ് മണ്ഡലത്തിൽ പോലും ബിജെപി പരാജയം ഏറ്റുവാങ്ങി. സമാജ് വാദി പാർട്ടിയുടെ അവദേശ് പ്രസാദ് 54,567 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്. സിറ്റിംഗ് എംപിയായിരുന്ന ബിജെപിയുടെ ലല്ലു സിംഗിനെയാണ് ആവേശ് പരാജയപ്പെടുത്തിയത്.
 

Share this story