ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ തള്ളി; നാല് ദിവസം പോലീസ് കസ്റ്റഡിയിൽ

prajwal

ലൈംഗികാതിക്രമ കേസുകളിൽ അറസ്റ്റിലായ മുൻ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ കോടതി തള്ളി. നാല് ദിവസത്തേക്ക് കൂടി പ്രജ്വലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 10 വരെയാണ് കസ്റ്റഡിയിൽ വിട്ടത്.

34 ദിവസത്തെ വിദേശത്തെ ഒളിവ് വാസത്തിന് ശേഷം മെയ് 31നാണ് പ്രജ്വൽ ബംഗളൂരുവിൽ തിരിച്ചെത്തിയത്. ബംഗളൂരു വിമാനത്താവളത്തിൽ വെച്ച് തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഹാസനിൽ എൻഡിഎ സ്ഥാനാർഥിയായിരുന്ന പ്രജ്വൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്തു

ദേവഗൗഡ കുടുംബത്തിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഹാസനിൽ 25 വർഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്. ദേവഗൗഡ മണ്ഡലം തന്റെ പേരക്കുട്ടി കൂടിയായ പ്രജ്വലിന് കൈമാറുകയായിരുന്നു.
 

Share this story