ലൈംഗികാതിക്രമ കേസ്: എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

prajwal

ലൈംഗികാതിക്രമ കേസിൽ ഹാസനിലെ എൻഡിഎ സ്ഥാനാർഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ലൈംഗികാതിക്രമക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് നോട്ടീസ് പുറത്തിറക്കിയത്. രാജ്യത്തെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഇമിഗ്രേഷൻ പോയിന്റുകൾ എന്നിവിടങ്ങളിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്

വിദേശത്തേക്ക് പോയ പ്രജ്വൽ ഈ സ്ഥലങ്ങളിൽ ഇറങ്ങിയാൽ കസ്റ്റഡിയിലെടുക്കാനാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. അതേസമയം നാലാം ഘട്ട തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞേ പ്രജ്വൽ വിദേശത്ത് നിന്ന് തിരികെ എത്തുകയുള്ളൂവെന്നാണ് വിവരം. തിരികെ എത്താനായി ഇയാൾ ടിക്കറ്റ് ബുക്ക് ചെയ്തതായും വിവരമുണ്ട്

പ്രജ്വൽ രേവണ്ണക്കും പിതാവ് രേവണ്ണക്കും പ്രത്യേക അന്വേഷണ സംഘം സമൻസ് അയച്ചിട്ടുണ്ട്. ലൈംഗികപീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് സമൻസ്. ഇരുവരും നേരിട്ട് ഹാജരാകണമെന്നാണ് സമൻസിൽ പറയുന്നത്.
 

Share this story