ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണ നാട്ടിലേക്ക്; മെയ് 31ന് ബംഗളൂരുവിലെത്തി കീഴടങ്ങും

prajwal

ലൈംഗികാതിക്രമ കേസിൽ പ്രതിയായ ബിജെപി സ്ഥാനാർഥി പ്രജ്വൽ രേവണ്ണ വിദേശത്തെ ഒളിവ് ജീവിതം മതിയാക്കി നാട്ടിലേക്ക്. മെയ് 31ന് ബംഗളൂരുവിലെത്തി കീഴടങ്ങും. കഴിഞ്ഞ ഏപ്രിൽ 27 മുതൽ പ്രജ്വൽ ഒളിവിലാണ്

പ്രജ്വലിന്റെ ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് റദ്ദാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. ഇത് ഒഴിവാക്കാനാണ് പ്രജ്വലിന്റെ നീക്കം. നാട്ടിലേക്ക് തിരികെ പ്രജ്വൽ ടിക്കറ്റ് ബുക്ക് ചെയ്തതായാണ് റിപ്പോർട്ട്. 

അതേസമയം താൻ വിദേശത്ത് പോയ സമയത്ത് തനിക്കെതിരെ ഒരു കേസുമുണ്ടായിരുന്നില്ല. 26ന് വിദേശത്തേക്ക് പോകുമെന്ന് നേരത്തെ തീരുമാനിച്ചതാണ്. ജർമനിയിലെത്തി യൂട്യൂബ് നോക്കിയപ്പോഴാണ് കേസ് എടുത്ത കാര്യം അറിഞ്ഞതെന്നും പ്രജ്വൽ പറഞ്ഞു.
 

Share this story