ഓസീസ് വനിതാ താരങ്ങൾക്കെതിരായ ലൈംഗികാതിക്രമം; വിവാദ പരാമർശവുമായി ബിജെപി മന്ത്രി

kailash vijayvargiya

മധ്യപ്രദേശിലെ ഇൻഡോറിൽ നടുറോഡിൽ ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ വിവാദ പരാമർശവുമായി മന്ത്രിയും ബിജെപി നേതാവുമായ കൈലാഷ് വിജയവർഗിയ. സംഭവത്തിൽ നിന്ന് കളിക്കാൻ ഒരു പാഠം പഠിക്കണമെന്നാണ് വിജയവർഗിയയുടെ വിവാദ പരാമർശം. 

നമ്മൾ പുറത്തുപോകുമ്പോൾ പോലും ഒരു പ്രാദേശിക വ്യക്തിയെ എങ്കിലും അറിയിക്കാറുണ്ട്. ഇനിയെങ്കിലും താമസിക്കുന്ന സ്ഥലം വിട്ട് പുറത്തുപോകുമ്പോൾ സുരക്ഷാ ജീവനക്കാരെയോ പ്രാദേശിക ഭരണകൂടത്തെയ അറിയിക്കണം. ഈ സംഭവം കളിക്കാരെ ഇനി ഓർമിപ്പിക്കരുമെന്ന് കരുതുന്നു.

കളിക്കാർക്ക് വലിയ ആരാധാക പിന്തുണയുള്ളതിനാലാണിത്. ഇംഗ്ലണ്ടിൽ ഫുട്‌ബോൾ പോലെയാണ് ഇന്ത്യയിൽ ക്രിക്കറ്റ്. കളിക്കാരുടെ വസ്ത്രങ്ങൾ കീറുന്നത് ഞാൻ കണ്ടിട്ടുണ്ട്. കളിക്കാർക്ക് അവരുടെ ജനപ്രീതി മനസ്സിലാകുന്നില്ല. അതിനാൽ അവർ ശ്രദ്ധിക്കണം. ഈ സംഭവം നടന്നു കഴിഞ്ഞു. എല്ലാവർക്കും ഒരു പാഠമാണിതെന്നും വിജയവർഗീയ പറഞ്ഞു
 

Tags

Share this story