ലൈംഗിക അതിക്രമ ആരോപണം: രാജസ്ഥാനിൽ പ്രിൻസിപ്പലിന്റെ മുഖത്ത് കരിയോഴിച്ച് വിദ്യാർത്ഥിനികൾ

പീഡനം

അജ്മേർ (രാജസ്ഥാൻ): വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം കാട്ടിയെന്ന ആരോപണത്തെ തുടർന്ന് സർക്കാർ സ്‌കൂൾ പ്രിൻസിപ്പലിന്റെ മുഖത്ത് മഷിയൊഴിച്ച് പ്രതിഷേധിച്ച് പെൺകുട്ടികൾ. രാജസ്ഥാനിലെ അജ്മേർ ജില്ലയിലെ സർക്കാർ സീനിയർ സെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്.

​പ്രിൻസിപ്പലായ സുശീൽ കുമാർ റിൻവ തങ്ങളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് വിദ്യാർത്ഥിനികളും രക്ഷിതാക്കളും സ്കൂളിന് മുന്നിൽ തടിച്ചുകൂടുകയും ശക്തമായ പ്രതിഷേധം ഉയർത്തുകയും ചെയ്തു. പ്രതിഷേധത്തിനിടയിൽ ഒരു പെൺകുട്ടി പ്രിൻസിപ്പലിന്റെ മുഖത്ത് മഷിയൊഴിക്കുകയായിരുന്നു.

​വിവരമറിഞ്ഞ് പുഷ്കർ പോലീസ് സ്ഥലത്തെത്തി പ്രിൻസിപ്പലിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ലൈംഗിക അതിക്രമത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രിൻസിപ്പലിനെതിരെ വകുപ്പുതലത്തിൽ കർശന നടപടി സ്വീകരിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി. 

Tags

Share this story