ബംഗാൾ ഗവർണർക്കെതിരായ പീഡന പരാതി;നിർണായക തെളിവായ സിസിടിവി ദൃശ്യങ്ങൾ നൽകില്ലെന്ന് രാജ്ഭവൻ

bose

ബംഗാൾ ഗവർണർ ആനന്ദബോസിനെതിരായ പീഡന പരാതിയിൽ അന്വേഷണത്തോട് സഹകരിക്കാതെ രാജ്ഭവൻ. പ്രധാന തെളിവായ സിസിടിവി ദൃശ്യങ്ങൾ നൽകാനാകില്ലെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചു. ഇന്നലെ രാത്രി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പോലീസ് കത്ത് നൽകിയിരുന്നു

സംഭവം നടന്നയുടനെ യുവതി രാജ്ഭവനിലെ പോലീസ് എയ്ഡ് പോസ്റ്റിൽ കരഞ്ഞു കൊണ്ട് പരാതി പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മൊബൈൽ ഫോണിൽ പകർത്തിയ ഈ ദൃശ്യമടക്കം കൂടുതൽ തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്

നാല് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും അവർ എത്തിയില്ല. രാജ്ഭവനിലേക്ക് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പ്രവേശിക്കുന്നത് ഗവർണർ വിലക്കുകയും ചെയ്തു.
 

Share this story