ലൈംഗിക പീഡന പരാതി: പ്രധാനമന്ത്രി പറഞ്ഞാൽ രാജി വെക്കാമെന്ന് ബ്രിജ് ഭൂഷൺ

brij

പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞാൽ രാജിവെക്കുമെന്ന് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിംഗ്. പീഡന പരാതിയിൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ബ്രിജ് ഭൂഷൺ സിംഗിന്റെ പ്രതികരണം. എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബിജെപി എംപി നിലപാട് വ്യക്തമാക്കിയത്. 

മോദിജി എന്തിന് എന്നോട് രാജിവെക്കാൻ പറയണം. അദ്ദേഹം ആവശ്യപ്പെട്ടാൽ ഞാൻ രാജിവെക്കും. എന്റെ പാർട്ടി ഞാൻ കാരണം ബുദ്ധിമുട്ടുന്നെങ്കിൽ, പ്രതിഛായ കളങ്കപ്പെടുന്നെങ്കിൽ മോദിജിയോ പാർട്ടിയോ ആവശ്യപ്പെട്ടാൽ ഞാൻ രാജിവെക്കും. ബ്രിജ് ഭൂഷൺ സിംഗ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

Share this story