ലൈംഗികമായി ചൂഷണം ചെയ്തു, സ്വത്തുക്കൾ തട്ടിയെടുത്തു; നീതി വേണമെന്ന് പ്രധാനമന്ത്രിയോട് ഹാജി മസ്താന്റെ മകൾ
ശൈശവ വിവാഹം, ലൈംഗിക ചൂഷണം, സ്വത്ത് തട്ടിയെടുക്കൽ എന്നിവ നേരിട്ടെന്നും നീതി ഉറപ്പാക്കണമെന്നും അധോലോക നായകൻ ഹാജി മസ്താന്റെ മകൾ ഹസീൻ മസ്താൻ പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം പറഞ്ഞ ഹസീൻ മാധ്യമങ്ങളോടും ഇത് ആവർത്തിച്ചു
പ്രായപൂർത്തിയാകുന്നതിന് മുമ്പേ 1996ൽ അമ്മാവന്റെ മകനുമായി വിവാഹം നടത്തി. ലൈംഗികമായി പീഡിപ്പിച്ച അയാൾ തന്റെ സ്വത്തുക്കൾ തട്ടിയെടുത്ത് കൊല്ലാൻ ശ്രമിച്ചു. മറ്റ് പലലെയും വിവാഹം ചെയ്തതിന് ശേഷമായിരുന്നു തന്നെ വിവാഹം ചെയ്തതെന്നും ഹസീൻ പറഞ്ഞു
പിതാവിന് ഈ സംഭവങ്ങളുമായി ബന്ധമില്ല. പിതാവിന്റെ മരണത്തിന് ശേഷമാണ് ഇതെല്ലാം നടന്നത്. പിതാവ് മരിച്ചത് പോലും രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ അറിയിച്ചത്. എനിക്കും നീതി വേണം. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും എന്നെ സഹായിക്കണമെന്നും ഹസീൻ ആവശ്യപ്പെട്ടു
