സിജെപി പ്രതിഷേധത്തിലെ പൊലീസ് അതിക്രമം: രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ; ഡൽഹി പൊലീസിന് 'മെലഡി' മിഠായി സമ്മാനിക്കും

Melody

ന്യൂഡൽഹി: സിജെപി (Cockroach Janta Party) നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ ഡൽഹി പൊലീസ് നടത്തിയ അതിക്രമത്തിലും ലാത്തിച്ചാർജിലും പ്രതിഷേധിച്ച് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (SFI). പൊലീസ് നടപടിയിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റ പശ്ചാത്തലത്തിലാണ് സംഘടന പ്രതിഷേധം കടുപ്പിക്കുന്നത്.

​പ്രതിഷേധത്തിന്റെ ഭാഗമായി ഡൽഹി പൊലീസിന് 'റിട്ടേൺ ഗിഫ്റ്റായി' മെലഡി (Melody) മിഠായി നൽകി വേറിട്ട രീതിയിൽ പ്രതിഷേധിക്കുമെന്നും എസ്എഫ്ഐ നേതൃത്വം അറിയിച്ചു. ക്രൂരമായ പൊലീസ് അതിക്രമത്തിനെതിരെ ശക്തമായ ജനവികാരം ഉയർന്നുവരുന്ന സാഹചര്യത്തിലാണ് വിദ്യാർഥികളുടെ ഈ പ്രതിഷേധ ആഹ്വാനം. 

Tags

Share this story