വിഭാഗീയത നീക്കാൻ നടപടി ആരംഭിച്ച് ശരദ് പവാർ; സമ്പൂർണ നേതൃയോഗം വിളിച്ചു
May 6, 2023, 11:18 IST

പാർട്ടിയിലെ വിഭാഗീയത നീക്കാനുള്ള നടപടികളിലേക്ക് കടന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി പിൻവലിച്ചതിന് പിന്നാലെയാണ് പവാർ ചർച്ചകൾ ആരംഭിച്ചത്. അജിത് പവാറിനെ പിന്തുണയ്ക്കുന്ന വിഭാഗത്തിന്റെ വിശ്വാസം വീണ്ടെടുക്കാനാണ് നീക്കം. ദേശീയ ഭാരവാഹികളുടെ സമ്പൂർണ്ണ നേതൃയോഗം ഈ മാസം അവസാനത്തോടെ വിളിക്കുമെന്നാണ് തീരുമാനം.
ഇന്നലെ നേതൃയോഗം രാജി ആവശ്യം തള്ളിയതോടെയാണ് ശരദ് പവാറിന്റെ രാജി പിൻവലിക്കാനുള്ള തീരുമാനം. പാർട്ടി പ്രവർത്തകരുടെ വികാരം അവഗണിച്ച് മുന്നോട്ട് പോകാൻ താനില്ലെന്നും വർധിത ഊർജത്തോടെ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും ശരദ് പവാർ പറഞ്ഞു.