ഷിൻഡെ, ഫഡ്‌നാവിസ്, അജിത് പവാർ എന്നിവരെ വീട്ടിലേക്ക് ക്ഷണിച്ച് ശരദ് പവാർ; പുതിയ നീക്കം

pawar

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവരെ തന്റെ വസതിയിലേക്ക് ക്ഷണിച്ച് എൻസിപി മുതിർന്ന നേതാവ് ശരദ് പവാർ. ബാരാമതിയിലുള്ള വസതിയിൽ ശനിയാഴ്ച ഉച്ചഭക്ഷണത്തിനാണ് നേതാക്കളെ ക്ഷണിച്ചിരിക്കുന്നത്

ബാരാമതി മണ്ഡലത്തിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനായി നേതാക്കൾ എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ക്ഷണം. മുഖ്യമന്ത്രി ആയതിന് ശേഷം ആദ്യമായാണ് ഷിൻഡെ ബാരാമതിയിലെത്തുന്നത്. 

ശരദ് പവാർ സ്ഥാപിച്ച എൻസിപി പിളർത്തി അജിത് പവാർ അടുത്തിടെ ബിജെപി, ശിവസേന ഷിൻഡെ വിഭാഗത്തിനൊപ്പം ചേർന്നിരുന്നു. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ മത്സരിക്കുന് ബാരാമതിയിൽ അജിത് പവാറിന്റെ ഭാര്യ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിലാണ് ശരദ് പവാർ നേതാക്കളെ തന്റെ വസതിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്‌
 

Share this story