എൻസിപി ദേശീയ അധ്യക്ഷ പദവി ഒഴിയുകയാണെന്ന് ശരദ് പവാർ; പൊതുജീവിതം തുടരും

pawar

എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച് ശരദ് പവാർ. മുംബൈയിൽ ആത്മകഥ പ്രകാശന ചടങ്ങിലാണ് പവാറിന്റെ പ്രഖ്യാപനം. എൻസിപി രൂപീകരിച്ചത് മുതൽ അതിന്റെ പ്രസിഡന്റായിരുന്നു. എന്നാൽ പൊതുജീവിതം തുടരുമെന്നും പവാർ അറിയിച്ചു. ശരദ് പവാർ ഒഴിയുന്നതോടെ എൻസിപി തലപ്പത്തേക്ക് ആര് വരുമെന്ന ചോദ്യമാണ് ഉയരുന്നത്

ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ അധ്യക്ഷസ്ഥാനത്തേക്ക് വരുമെന്നാണ് കരുതുന്നത്. എന്നാൽ ഈ തീരുമാനം എപ്പോഴുണ്ടാകുമെന്ന് വ്യക്തമല്ല. അജിത് പവാർ ബിജെപിയുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പവാറിന്റെ പ്രഖ്യാപനം.
 

Share this story