അംബാനിയും അദാനിയും രാജ്യത്തിന് നൽകിയ സംഭാവനകൾ ഓർക്കണമെന്ന് ശരത് പവാർ

pawar

ഗൗതം അദാനിക്കുള്ള പിന്തുണ ആവർത്തിച്ച് എൻസിപി നേതാവ് ശരത് പവാർ. അദാനി വിഷയത്തേക്കാൾ പ്രധാനം വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷക പ്രശ്‌നങ്ങൾ എന്നിവയാണെന്ന് ശരത് പവാർ പറഞ്ഞു. അംബാനിയും അദാനിയും രാജ്യത്തിന് നൽകിയ സംഭാവനകൾ ചിന്തിക്കേണ്ടതുണ്ട്. ജെപിസിയേക്കാൾ സുപ്രീം കോടതി നിയോഗിച്ച സമിതി അന്വേഷിക്കുന്നതിലൂടെ സത്യം പുറത്തുവരുമെന്നും പവാർ പറഞ്ഞു

അതേസമയം പവാറിന്റെ നിലപാട് പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ലെന്നായിരുന്നു ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പ്രതികരണം. തൃണമൂലിനും എൻസിപിക്കും വ്യത്യസ്ത നിലപാട് ഉണ്ടാകാം. അത് പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ലെന്നും റാവത്ത് വ്യക്തമാക്കി. പവാറുമായി മല്ലികാർജുന ഖാർഗെ സംസാരിക്കുമെന്ന് കോൺഗ്രസ് നേതാക്കളും വ്യക്തമാക്കി.
 

Share this story