യുപിയിൽ അറസ്റ്റിലായ പാസ്റ്റർ മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച്

paster

ഗാസിയാബാദിൽ അറസ്റ്റിലായ മലയാളി പാസ്റ്ററും ഭാര്യയും മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച്. ഞായറാഴ്ച പ്രാർഥനക്കിടെയാണ് അറസ്റ്റുണ്ടായത്. ജാമ്യത്തിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ചർച്ച് ഡൽഹി സെക്രട്ടറി ജയകുമാർ അറിയിച്ചു

ആളുകളെ കൂട്ടുകയോ വാഗ്ദാനങ്ങൾ നൽകുകയോ ചെയ്തിട്ടില്ല. സാധാരണയുള്ള പ്രാർഥനാ ചടങ്ങുകളാണ് നടന്നത്. ഇതിനിടെയെത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പിന്നാലെ പോലീസ് എത്തി പാസ്റ്ററെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നുവെന്ന് ജയകുമാർ പറഞ്ഞു

പാസ്റ്റർ സന്തോഷ് ജോൺ, ഭാര്യ ജിജി എന്നിവെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. മതപരിവർത്തനം നടത്തുന്നുവെന്ന ബജ്‌റംഗ് ദൾ പ്രവർത്തകരുടെ പരാതിയെ തുടർന്നായിരുന്നു നടപടി.
 

Share this story