കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള സാധ്യതാ പട്ടികയിൽ ഇടം നേടി ശശി തരൂർ

tharoor

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള സാധ്യതാ പട്ടികയിൽ ശശി തരൂരും. എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ തയ്യാറാക്കിയ സാധ്യതാ പട്ടികയിലാണ് ശശി തരൂരിന്റെ പേരും ഇടം പിടിച്ചത്. പ്രത്യേക ക്ഷണിതാവായെങ്കിലും തരൂരിനെ പ്രവർത്തക സമിതിയിലേക്ക് എത്തിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്

നാളെ റായ്പൂരിൽ പ്ലീനറി സമ്മേളനം ആരംഭിക്കാനിരിക്കെയാണ് സാധ്യതാ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണോയെന്നതിൽ നാളെ നടക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനമാകും. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാടാകും അന്തിമമാകുക. 

പ്രതിപക്ഷ സഖ്യമുൾപ്പെടെ വിലയിരുത്തുന്ന നിരവധി പ്രമേയങ്ങൾ പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിക്കും. വൈകുന്നേരം ചേരുന്ന സബ്ജക്ട് കമ്മിറ്റി പ്രമേയങ്ങൾക്ക് അന്തിമ രൂപം നൽകും.
 

Share this story