ഷെയ്ഖ് ഹസീനയുടെ മാധ്യമ സംവാദം: സർക്കാരിന് പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം; സംഘടിപ്പിക്കുന്നത് സ്വകാര്യ മാധ്യമ സ്ഥാപനം

ഷെയ്ഖ് ഹസീന

ന്യൂഡൽഹി: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൽഹിയിൽ നടത്തുന്ന മാധ്യമ സംവാദത്തിൽ കേന്ദ്ര സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം (MEA) വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് ഇക്കാര്യം അറിയിച്ചത്.

​"ഇതൊരു സ്വകാര്യ മാധ്യമ സ്ഥാപനം സംഘടിപ്പിക്കുന്ന പരിപാടിയാണ്. ഇതിൽ സർക്കാരിന് യാതൊരുവിധ ഇടപെടലുമില്ല. ഈ വേദിയിൽ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളെ കേന്ദ്ര സർക്കാർ പിന്തുണയ്ക്കുന്നുമില്ല," എന്ന് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

​ഇന്ത്യൻ മണ്ണിൽ നിന്ന് ഷെയ്ഖ് ഹസീന നടത്തുന്ന രാഷ്ട്രീയ പ്രസ്താവനകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചേക്കാമെന്ന് ബംഗ്ലാദേശ് ആശങ്ക പ്രകടിപ്പിക്കുകയും വിശദീകരണം തേടുകയും ചെയ്തതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. 

Tags

Share this story