അന്ന് താൻ രാജി വെച്ചത് പോലെ ഷിൻഡെയും രാജിവെക്കണം: ഉദ്ദവ് താക്കറെ

udhav

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അധികാരത്തിനായി ജനാധിപത്യത്തെ ഇല്ലായ്മ ചെയ്‌തെന്ന് മുൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. താൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതു പോലെ ഷിൻഡെയും രാജിവെക്കണമെന്ന് ഉദ്ദവ് ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധിക്ക് ശേഷം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമൊത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഉദ്ദവ് താക്കറെ

ശിവസേനയിലെ അധികാര തർക്കത്തിൽ ഗവർണർ സ്വീകരിച്ച നിലപാട് ചട്ടവിരുദ്ധമാണെന്ന് സുപ്രീം കോടതി ഇന്ന് നിരീക്ഷിച്ചിരുന്നു. ഉദ്ദവ് താക്കറെ സർക്കാരിനോട് വിശ്വാസ വോട്ടെടുപ്പിന് നിർദേശിച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടന നൽകാത്ത അധികാരമാണ് ഗവർണർ ഉപയോഗിച്ചത്. രാജിവെച്ചില്ലായിരുന്നുവെങ്കിൽ ഉദ്ദവ് സർക്കാരിനെ പുനഃസ്ഥാപിക്കുമായിരുന്നുവെന്നും കോടതി പറഞ്ഞിരുന്നു.
 

Share this story