ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ശിവസേന ഉദ്ദവ് വിഭാഗം; 17 മണ്ഡലങ്ങളിൽ സ്ഥാനാർഥികളായി

udhav

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ശിവസേന ഉദ്ദവ് താക്കറെ വിഭാഗം. മുതിർന്ന നേതാവ് അനിൽ ദേശായി, മുൻ കേന്ദ്രമന്ത്രി അനന്ത് ഗീതെ തുടങ്ങി 17 പേരാണ് പട്ടികയിലുള്ളത്. സ്ഥാനാർഥികളുടെ പേരുവിവരങ്ങൾ പാർട്ടി വക്താവ് സഞ്ജയ് റാവത്ത് എക്‌സ് വഴി പങ്കുവെച്ചു

മുംബൈ സൗത്ത് സെൻട്രൽ സ്ഥാനാർഥിയാണ് അനിൽ ദേശായി. അനന്ത് ഗീതെ റായ്ഗഢിൽ നിന്നും അരവിന്ദ് സാവന്ത് മുംബൈ സൗത്തിൽ നിന്നും മത്സരിക്കും. ആകെ 22 സീറ്റുകളിലാണ് ഉദ്ദവ് വിഭാഗം മത്സരിക്കുന്നത്. അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പിന്നീട് തീരുമാനിക്കും

സിറ്റിംഗ് എംപി ഗജാനൻ കീർത്തിക്കറുടെ മകൻ അമോൽ കീർത്തിക്കർ മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ സ്ഥാനാർഥിയാകും. അഞ്ച് സിറ്റിംഗ് എംപിമാരും വീണ്ടും ജനവിധി തേടുന്നുണ്ട്.
 

Share this story