പാർട്ടിയുടെ വഞ്ചനയിൽ ഞെട്ടി; ബിഹാറിലെ ബിജെപി എംപി രാജിവെച്ച് കോൺഗ്രസിൽ ചേർന്നു

ajay

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ബിഹാറിലെ ബിജെപി എംപി രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. മുസാഫർപൂരിൽ നിന്നുള്ള എംപി അജയ് നിഷാദാണ് കോൺഗ്രസിൽ ചേർന്നത്. തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് പാർട്ടി വിട്ടത്

ബിജെപിയുടെ വഞ്ചന തന്നെ ഞെട്ടിച്ചെന്ന് അജയ് നിഷാദ് പറഞ്ഞു. ജെപി നഡ്ഡയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെക്കുന്നതായി അജയ് നിഷാദ് പറഞ്ഞഉ

2014 മുതൽ മുസാഫർപൂരിൽ നിന്നുള്ള എംപിയാണ് അജയ് നിഷാദ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാല് ലക്ഷത്തിലധികം വോട്ടുകൾക്ക് അജയ് നിഷാദ് പരാജയപ്പെടുത്തിയ ഡോ. രാജ്ഭൂഷൺ ചൗധരിയാണ് ഇത്തവണ ബിജെപിയുടെ സ്ഥാനാർഥി.
 

Share this story