സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ ഏറ്; ആക്രമണം നടത്തിയത് അഭിഭാഷകൻ

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂയേറ്. ഒന്നാം നമ്പർ കോടതിയിൽ നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കെയാണ് ചീഫ് ജസ്റ്റിസ് ബിആർ ഗവായിക്ക് നേരെ ഷൂയേറ് നടന്നത്. 71കാരനായ രാകേഷ് കിഷോർ എന്ന അഭിഭാഷകനാണ് ചീഫ് ജസ്റ്റിസിന് നേരെ അതിക്രമം നടത്തിയത്.
സനാധന ധർമത്തിനെതിരായി ചീഫ് ജസ്റ്റിസ് പ്രവർത്തിക്കുന്നു എന്നാരോപിച്ച് അഭിഭാഷകൻ എത്തുകയും മുദ്രവാക്യം വിളിച്ച് സ്‌പോർട്‌സ് ഷൂ എറിയാൻ ശ്രമിച്ചു എന്നുമാണ് റിപ്പോർട്ട്. തുടർന്ന് സുപ്രീം കോടതിയുടെ സുരക്ഷാ ജീവനക്കാർ ഇടപെടുകയും അഭിഭാഷകനെ പിടിച്ചു കൊണ്ടു പോകുകയും ചെയ്യുകയായിരുന്നു.
മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രത്തിൽ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശങ്ങളിൽ അഭിഭാഷകൻ അതൃപ്തിനായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് അതിക്രമം നടത്തിയതെന്ന് പോലീസ് പറയുന്നു.