പാർപ്പിട സമുച്ചയത്തിന് നേർക്ക് വെടിവെപ്പ്; നടൻ കമാൽ റാഷിദ് ഖാൻ അറസ്റ്റിൽ

krk

പാർപ്പിട സമുച്ചയത്തിന് നേരെ വെടിവെപ്പ് നടത്തിയെന്ന കേസിൽ നടനും സിനിമാ നിരൂപകനുമായ കെ ആർ കെ എന്ന പേരിൽ അറിയപ്പെടുന്ന കമാൽ റാഷിദ് ഖാൻ മുംബൈ പോലീസിന്റെ പിടിയിലായി. ശനിയാഴ്ച പുലർച്ചെയാണ് മുംബൈയിലെ ഓഷിവാര പോലീസ് കെ ആർ കെയെ അറസ്റ്റ് ചെയ്തത്. തന്റെ ലൈസൻസുള്ള തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് കെ ആർ കെ പോലീസിനോട് പറഞ്ഞത്. 

ഈ മാസം 18ന് അന്ധേരിയിലെ ഓഷിവാരയിലുള്ള നളന്ദ സൊസൈറ്റി എന്ന കെട്ടിടത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാമത്തെയും നാലാമത്തെയും നിലകളിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയിരുന്നു. ഇതിൽ ഒരു ഫ്ളാറ്റ് ഒരു തിരക്കഥാകൃത്തിന്റേതും മറ്റൊന്ന് ഒരു മോഡലിന്റേതുമാണ്. 

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സൂചനകളൊന്നും ലഭിക്കാത്തതിനെ തുടർന്ന് ഫോറൻസിക് സംഘം നടത്തിയ പരിശോധനയിലാണ് വെടിയുണ്ടകൾ കെ ആർ കെയുടെ ബംഗ്ലാവിൽ നിന്നാണ് വന്നതെന്ന് സ്ഥിരീകരിച്ചത്.
 

Tags

Share this story