സൽമാൻ ഖാന്‍റെ വീടിനു നേരെ വെടിവെയ്പ്

Salman

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്‍റെ വീടിനു നേരെ വെടിവെയ്പ്. അജ്ഞാതനായ ഒരാൾ മോട്ടോർ സൈക്കിളിൽ ബാന്ദ്രയിലെ വീടിനു നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നു പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ 10 അംഗ ഹിറ്റ്ലിസ്റ്റിലെ പ്രധാന വ്യക്തിയാണ് സൽമാൻ ഖാനെന്ന് കഴിഞ്ഞ വർഷം എൻഐഎ വെളുപ്പെടുത്തിയിരുന്നു.

സൽമാഖാനെതിരെയുള്ള 1998 ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസാണ് ഭീഷണിക്ക് ആധാരം. കഴിഞ്ഞ വർഷം ഏപ്രിൽ 11 ന് ലഭിച്ച ഭീഷണി സന്ദേശത്തിന്‍റെ പശ്ചാത്തലത്തിൽ മുംബൈ പൊലീസ് സൽമാൻ ഖാന്‍റെ സുരക്ഷാ വൈ പ്ലസ് കാറ്റഗറിയിലേക്കു മാറ്റിയിരുന്നു.

Share this story