മാലദ്വീപിലെ ഷൂട്ടിംഗ് അവസാനിപ്പിക്കണം; താരങ്ങളുടെ അവധി ആഘോഷവും ഒഴിവാക്കണം: ഓൾ ഇന്ത്യ സിനിമാ അസോസിയേഷന്റെ നിർദ്ദേശം

Local

മാലദ്വീപിലെ ഷൂട്ടിംഗുകള്‍ അവസനാപ്പിക്കണമെന്നും താരങ്ങളുടെ മാലദ്വീപിലെ അവധി ആഘോഷം ഒഴിവാക്കണമെന്ന നിർദ്ദേശവുമായി ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷൻ.

‘ഞാൻ സിനിമ മേഖലയോട് അഭ്യര്‍ത്ഥിക്കുന്നു. മാലദ്വീപില്‍ ഇനി ഷൂട്ടിംഗുകള്‍ നടത്തരുത്. ഒരു താരവും അവധി ആഘോഷിക്കാൻ അങ്ങോട്ടേക്ക് പോകരുത്”- അസേസിയേഷൻ പ്രസി‍ഡന്റ് സുരേഷ് ശ്യാം ലാല്‍ പറഞ്ഞു.

ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രിയെ മാലദ്വീപിലെ മൂന്ന് മന്ത്രിമാര്‍ അധിക്ഷേപിച്ച സംഭവമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഇവരെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മാലദ്വീപ് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. അതിന്റെ ഭാഗമായി മാലദ്വീപ് സന്ദർശനം സഞ്ചാരികൾ ഒഴിവാക്കുകയാണ് ഇപ്പോൾ.

Share this story