കേരളാ സ്റ്റോറിയുടെ പ്രദർശനം നിർത്തിയത് കാണാൻ ആളില്ലാത്തതു കൊണ്ട്: തമിഴ്‌നാട് സുപ്രീം കോടതിയിൽ

kerala

കേരളാ സ്റ്റോറിയുടെ പ്രദർശനം നിർത്തിയത് കാണാൻ ആളില്ലാത്തതു കൊണ്ട്: തമിഴ്‌നാട് സുപ്രീം കോടതിയിൽ
സിനിമ കാണാൻ തീയറ്ററിൽ ആളില്ലാത്തത് കൊണ്ടാണ് ദി കേരളാ സ്റ്റോറിയുടെ പ്രദർശനം നിർത്താൻ കാരണമെന്ന് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ. അഭിനേതാക്കളുടെ മോശം പ്രകടനം കാരണമാണ് സിനിമക്ക് സ്വീകാര്യത ലഭിക്കാതെ പോയത്. മേയ് 7 മുതൽ തീയറ്റർ ഉടമകൾ പ്രദർശനം സ്വമേധായ അവസാനിപ്പിക്കുകയായിരുന്നുവെന്നും സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ തമിഴ്‌നാട് സർക്കാർ പറയുന്നു.

സിനിമക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ല. പ്രദർശനത്തിന് തയ്യാറായ തീയറ്ററുകൽക്ക് സംരക്ഷണം നൽകിയിരുന്നുവെന്നും തമിഴ്‌നാട് അറിയിച്ചു. തമിഴ്‌നാട്ടിൽ സിനിമക്ക് വിലക്കുണ്ടെന്ന് ആരോപിച്ച് അണിയറ പ്രവർത്തകർ നൽകിയ ഹർജിക്ക് മറുപടി നൽകുകയായിരുന്നു തമിഴ്‌നാട്.
 

Share this story