കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രി?
Sat, 13 May 2023

കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോർട്ടുകൾ. കോൺഗ്രസ് ക്യാമ്പിൽ നിന്ന് ലഭിക്കുന്ന സൂചനകൾ അനുസരിച്ച് ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായേക്കും. ആഭ്യന്തര വകുപ്പും ഡികെ ശിവകുമാറിനായിരിക്കും. കോൺഗ്രസിൽ നിന്ന ജയിച്ചുവന്ന എംഎൽഎമാരിൽ ഏറെയും സിദ്ധരാമയ്യയെ പിന്തുണക്കുന്നവരാണ്.
തെരഞ്ഞെടുപ്പിൽ കാര്യമായി സഹായിച്ച വൊക്കലിഗ സമുദായത്തിൽ നിന്നുള്ള ഒരു നേതാവിനെയും ഉപമുഖ്യമന്ത്രിയാക്കിയേക്കും. ജയിച്ച എല്ലാ സ്ഥാനാർഥികളോടും ഉടൻ ബംഗളൂരുവിൽ എത്താൻ പാർട്ടി നിർദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ 224ൽ 137 സീറ്റിലാണ് കോൺഗ്രസ് മുന്നേറ്റമുണ്ടാക്കിയത്. ബിജെപി 63 സീറ്റിലേക്ക് താഴ്ന്നു.