നരേന്ദ്രമോദി വന്നാലും ഒന്നും സംഭവിക്കില്ലേന്ന് പറഞ്ഞതല്ലേയെന്ന് സിദ്ധരാമയ്യ

sidharamayya

പ്രധാനമന്ത്രി നരേന്ദ്രമോദി വന്നാലും കർണാടകയിൽ ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞതല്ലേയെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. ഞങ്ങൾ 120 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. പ്രതീക്ഷിച്ചതു പോലെ ഞങ്ങൾക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. 

129 സീറ്റിലാണ് കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസ് സംസ്ഥാനത്ത് വിജയം ഉറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. ബിജെപി 68 സീറ്റിൽ മുന്നിട്ട് നിൽക്കുന്നുണ്ട്. ജെഡിഎസ് 22 സീറ്റിലാണ് മുന്നിട്ട് നിൽക്കുന്നത്.
 

Share this story