സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാകുമെന്ന് സൂചന; സത്യപ്രതിജ്ഞ നാളെ
May 17, 2023, 14:42 IST

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അവസാനമായതായി സൂചന. സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാകും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടായേക്കും. നാളെ ഉച്ചയ്ക്ക് 3.30ന് സത്യപ്രതിജ്ഞ നടക്കും. ഇതിനായി ഡൽഹിയിൽ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. ആദ്യം സിദ്ധരാമയ്യ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക.
അതേസമയം പാർട്ടി തീരുമാനത്തിൽ ഡികെ ശിവകുമാർ കടുത്ത അതൃപ്തിയിലാണ്. ഉപമുഖ്യമന്ത്രി ആകാനില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഡികെ. ശിവകുമാറിനെ അനുനയിപ്പിക്കാൻ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ചർച്ച നടത്തും. അതേസമയം സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന വാർത്ത വന്നതോടെ ബംഗളൂരുവിൽ അദ്ദേഹത്തിന്റെ അനുയായികൾ ആഹ്ലാദ പ്രകടനം തുടങ്ങിയിട്ടുണ്ട്.