കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും, ഡികെ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ശനിയാഴ്ച
May 18, 2023, 08:17 IST

കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. പലതവണ ഹൈക്കമാൻഡുമായി നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ തീരുമാനം പ്രഖ്യാപിച്ചതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ
ഇന്ന് വൈകുന്നേരം നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. എല്ലാ എംഎൽഎമാരോടും യോഗത്തിനെത്താൻ ഡികെ ശിവകുമാർ നിർദേശം നൽകി. ഇന്ന് ഉച്ചയ്ക്ക് സത്യപ്രതിജ്ഞ നടത്താനായിരുന്നു ആദ്യ നീക്കം. എന്നാൽ ഡികെ ശിവകുമാറിന്റെ കടുത്ത എതിർപ്പിനെ തുടർന്നാണ് ഇത് മാറ്റിയത്. ടേം വ്യവസ്ഥ പരസ്യമായി പ്രഖ്യാപിക്കാതെ താൻ മന്ത്രിസഭയിലേക്ക് വരില്ലെന്ന് ശിവകുമാർ നിലപാട് സ്വീകരിക്കുകയായിരുന്നു