കർണാടകയിൽ തന്റെ പിതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന് സിദ്ധരാമയ്യയുടെ മകൻ
May 13, 2023, 10:50 IST

കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏകദേശം വിജയമുറപ്പിച്ച പശ്ചാത്തലത്തിൽ തന്റെ പിതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര രംഗത്ത്. കോൺഗ്രസ് കേവല ഭൂരിപക്ഷം നേടുമെന്നും സ്വന്തമായി സർക്കാർ രൂപീകരിക്കുമെന്നും യതീന്ദ്ര പറഞ്ഞു.
ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ ഞങ്ങൾ എന്തും ചെയ്യും. കർണാടകയുടെ താത്പര്യം സംരക്ഷിക്കാൻ എന്റെ പിതാവിനെ മുഖ്യമന്ത്രിയാക്കണം. മകനെന്ന നിലയിൽ എന്റെ പിതാവ് മുഖ്യമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നത്. ഒരു കർണാടക സ്വദേശിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ഭരണകാലം മികച്ചതായിരുന്നുവെന്നാണ് എന്റെ വിലയിരുത്തലെന്നും യതീന്ദ്ര പറഞ്ഞു.