കർണാടകയിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ ജനവിധി

karnataka

ദിവസങ്ങൾ നീണ്ട ആവേശോജ്ജ്വല പ്രചാരണത്തിന് ശേഷം കർണാടകയിൽ നിന്ന് നിശബ്ദ പ്രചാരണം. വീടുകൾ തോറും കയറിയിറങ്ങി വോട്ടുറപ്പിക്കാനുള്ള ശ്രമമാകും സ്ഥാനാർഥികളും വിവിധ പാർട്ടി അണികളും നടത്തുക. അവസാന ഘട്ടത്തിൽ ദേശീയ പ്രസിഡന്റ് ജെപി നഡ്ഡയാണ് ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം നൽകിയത്. കോൺഗ്രസിനായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരിട്ടെത്തി. 

കർണാടകയുടെ പരമാധികാരത്തിന് മേൽ കൈ കടത്താൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന സോണിയ ഗാന്ധിയുടെ പ്രസ്താവന ഇന്ത്യാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി ശോഭ കരന്തലജെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കർണാടകയെ ഇന്ത്യയിൽ നിന്ന് ഭിന്നിപ്പിക്കാനാണ് തുക്‌ഡെ തുക്‌ഡേ ഗ്യാംഗിൽ പെട്ട കോൺഗ്രസ് ശ്രമിക്കുന്നതെന്ന മോദിയുടെ പ്രസംഗത്തിനെതിരെ കോൺഗ്രസും പരാതി നൽകിയിട്ടുണ്ട്

ഇന്നലെ പ്രിയങ്ക ഗാന്ധി ബംഗളൂരുവിൽ റോഡ് ഷോ നടത്തിയിരുന്നു. സ്ത്രീകളടക്കം പതിനായിരങ്ങളാണ് റാലിയിൽ അണിനിരന്നത്. തൊഴിലാളികളുമായും സ്വിഗ്വി, സൊമാറ്റോ ഡെലിവറി തൊഴിലാളികളുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു.
 

Share this story