ഗായികയും ഇളയരാജയുടെ മകളുമായ ഭവതാരിണി അന്തരിച്ചു

Dead

സംഗീത സംവിധായകൻ ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു. 47 വയസായിരുന്നു. ശ്രീലങ്കയിൽ വെച്ചായിരുന്നു അന്ത്യം. അര്‍ബുദബാധയെത്തുടര്‍ന്ന് ശ്രീലങ്കയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം നാളെ വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടുവരും. 2000 ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു.

'കളിയൂഞ്ഞാൽ' എന്ന മലയാള സിനിമയിലെ 'കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ' എന്ന പാട്ട് പാടിയത് ഭവതാരിണി ഇളയരാജയാണ്. കാർത്തിക് രാജ, യുവൻ ശങ്കർ രാജ എന്നിവര്‍ സഹോദരങ്ങളാണ്. 'ഭാരതി'യിലെ 'മയിൽ പോലെ പൊണ്ണ് ഒന്ന്' എന്ന തമിഴ് ഗാനത്തിനാണ് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയത്.'രാസയ്യ' എന്ന ചിത്രത്തിലൂടെയാണ് ഭവതാരിണി ഗായികയായി അരങ്ങേറ്റം കുറിച്ചത്.2002-ൽ രേവതി സംവിധാനം ചെയ്ത 'മിത്ർ, മൈ ഫ്രണ്ട്' എന്ന ചിത്രത്തിന്റെ സംഗീതസംവിധായകയായി.

Share this story