മുംബൈയിൽ സംഗീത പരിപാടിക്കിടെ ഗായകൻ സോനു നിഗമിനു നേരെ ആക്രമണം

Sonu

മുംബൈ: കഴിഞ്ഞ ദിവസം രാത്രി മുംബൈയിലെ ചെമ്പൂരിലാണ് ഒരു സംഗീത പരിപാടിക്കിടെ ഗായകൻ സോനു നിഗമും സംഘവും ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ഒരു  എംഎൽഎയുടെ മകനെതിരെ ചെമ്പൂർ പൊലീസ് കേസെടുത്തു.

സംഭവത്തിന്‍റെ വീഡിയോ ദൃശങ്ങൾ വൈറലായി. ചെമ്പൂർ ഫെസ്റ്റിന്‍റെ ഭാഗമായുള്ള പരിപാടിക്കായാണ്‌ തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് തന്‍റെ സംഘത്തോടൊപ്പം സോനു നിഗം ചെമ്പൂർ ജിംഖാനയിലെത്തിയത്. രാത്രി 10 മണിയോടെ തന്‍റെ പ്രകടനം അവസാനിച്ചു, വേദിയിൽ നിന്ന് ഇറങ്ങി നടക്കുമ്പോൾ ആണ് ഒരാൾ വന്ന് ആക്രമിച്ചതെന്നു സോനു നിഗം പൊലീസിനോട് പറഞ്ഞു. പിന്നീട് ഓർക്കസ്‌ട്ര ഗ്രൂപ്പിലെ ജീവനക്കാർ സ്ഥലത്തെത്തിയാണ്‌ യുവാവിനെ തടഞ്ഞുനിർത്തിയതെന്ന്‌ പൊലീസ് പറഞ്ഞു.

Share this story