പശ്ചിമ ബംഗാളിലെ സ്കൂളുകളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി
May 15, 2026, 08:51 IST
കോൽക്കത്ത: 15 വർഷത്തെ തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത‍്യം കുറിച്ച് പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയതോടെ സ്കൂൾ അസംബ്ലിയിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി സുവേന്ദു സർക്കാർ. സർക്കാർ, എയ്ഡഡ് സ്കൂളുകളിലാണ് വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കിയത്.
വന്ദേമാതരത്തിന്‍റെ ആദ‍്യ ആറ് ഖണ്ഡികകളാണ് ആലപിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. തിങ്കളാഴ്ചയോടെ എല്ലാ സ്കൂളുകളിലും വന്ദേമാതരം ആലപിക്കുമെന്നും താൻ നബന്നയിൽ പോയി ഇക്കാര‍്യം ധരിപ്പിക്കുമെന്നും മുഖ‍്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു.
