ഭാര്യ ഒളിച്ചോടിയതിനു ഭാര്യാ സഹോദരിയെ കുത്തികൊന്നു; അനന്തരവളുടെ വിരലറുത്തു: 49കാരൻ അറസ്റ്റിൽ

കത്തികുത്ത്

ന്യൂഡൽഹി: ഭാര്യയെ ഒളിച്ചോടാൻ സഹായിച്ചുവെന്നാരോപിച്ച് ഭാര്യാസഹോദരിയെ കൊന്ന 49കാരൻ അറസ്റ്റിൽ. ഡൽഹിയിലെ ഖ്യാലയിലാണ് സംഭവം. 39 വയസുള്ള നുസ്രത്ത് ആണ് കൊല്ലപ്പെട്ടത്. ബബ്ബു എന്നറിയപ്പെടുന്ന ഇസ്തേഖർ അഹമ്മദ് ‌ആണ് അറസ്റ്റിലായിരിക്കുന്നത്. ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയത് ഭാര്യാസഹോദരിയുടെ സഹായത്തോടെയാണെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്.

രാവിലെ 7 മണിയോടെ ചോറ്റുപാത്രത്തിൽ കഠാര ഒളിപ്പിച്ചാണ് ബബ്ബു നുസ്രത്തിന്‍റെ വീട്ടിലെത്തിയത്. നുസ്രത്തുമായി സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കത്തിയെടുത്ത് കുത്തുകയായിരുന്നു.

ശബ്ദം കേട്ട് ഓടിയെത്തിയ നുസ്രത്തിന്‍റെ മകൾ സാനിയയുടെ വിരലും അറുത്തു. വീട്ടിലുണ്ടായിരുന്നു മറ്റൊരു ബന്ധുവിനും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. നുസ്രത്ത് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ ആണ് പ്രതിയെ പൊലീസിൽ ഏൽപ്പിച്ചത്.

Tags

Share this story